മാട്ടുപ്പെട്ടിയിൽ ജലവിമാനം 11 ന് ഇറങ്ങും.

മാട്ടുപ്പെട്ടിയിൽ ജലവിമാനം 11 ന് ഇറങ്ങും.
Nov 9, 2024 02:40 PM | By PointViews Editr

മൂന്നാർ:ഇടുക്കിയുടെ ചരിത്രത്തിലാദ്യമായി ജലവിമാനമെത്തുന്നു. മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് സീപ്ലെയിൻ ഇറങ്ങുക. നവംബർ 11 തിങ്കളാഴ്ച രാവിലെ 11 ന് മാട്ടുപ്പെട്ടിയുടെ ജലപ്പരപ്പിലേക്ക് സീപ്ലെയിൻ താണിറങ്ങും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. എം എൽ എമാരായ എ. രാജ,എം. എം. മണി എന്നിവർ സന്നിഹിതരായിരിക്കും.

കൊച്ചി ബോൾഗാട്ടി പാലസിൽ നവംബർ 11 രാവിലെ 9.30ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്റിയാസാണ് മാട്ടുപ്പെട്ടി ജലാശയത്തിലേക്കുള്ള ജലവിമാനത്തിൻ്റെ പരീക്ഷണപ്പറക്കൽ ഫ്ലാഗ് ഓഫ് ചെയ്യുക.

കെ എസ് ഇ ബിയുടെ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ജലാശയമാണ് മാട്ടുപ്പെട്ടിയിലേത്. ടൂറിസം രംഗത്ത് ഇടുക്കിക്ക് വലിയ പ്രതീക്ഷയാണ് സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കൽ നൽകുന്നത്. റോഡ് മാർഗ്ഗം കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നുമൊക്കെ നേരിട്ട് പറന്നിറങ്ങാമെന്നത് വിദേശ വിനോദ സഞ്ചാരികളെ ഇടുക്കിയിലേക്ക് ആകർഷിക്കും.

കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീ പ്ലെയിനുകൾ. വലിയ ജനാലകൾ ഉള്ളതിനാൽ കാഴ്ചകൾ നന്നായി കാണാനാകും. മൂന്നാറിൻ്റെയും പശ്ചിമഘട്ടത്തിൻ്റെയും ആകാശക്കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികർക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക. എയർ സ്ട്രിപ്പുകൾ നിർമ്മിച്ച് പരിപാലിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാകുന്നുവെന്നതും ജലവിമാനങ്ങളുടെ ആകർഷണീയതയാണ്.

ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്ട്, കായൽ കൊല്ലം അഷ്ടമുടിക്കായൽ, കാസർകോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും , വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിൻ ടൂറിസം സർക്യൂട്ട് രൂപപ്പെടുത്താനും സർക്കാർതലത്തിൽ ആലോചനയുണ്ട്.

The seaplane will land at Mattupetti at 11 am.

Related Stories
അടിമുടി ദുരൂഹതയുമായി നവകിരണം. അപേക്ഷകർക്ക് മുഴുവൻ പണം എത്രയും പെട്ടെന്ന് നൽകണമെന്ന് വനം വകുപ്പിനോട് കൊട്ടിയൂർ പഞ്ചായത്ത്.

Nov 12, 2024 05:10 PM

അടിമുടി ദുരൂഹതയുമായി നവകിരണം. അപേക്ഷകർക്ക് മുഴുവൻ പണം എത്രയും പെട്ടെന്ന് നൽകണമെന്ന് വനം വകുപ്പിനോട് കൊട്ടിയൂർ പഞ്ചായത്ത്.

അടിമുടി ദുരൂഹതയുമായി നവകിരണം. അപേക്ഷകർക്ക് മുഴുവൻ പണം എത്രയും പെട്ടെന്ന് നൽകണമെന്ന് വനം വകുപ്പിനോട് കൊട്ടിയൂർ...

Read More >>
103988 വനിത സംരംഭകരും 6 ലക്ഷം തൊഴിലവസരങ്ങളും 31 സ്വകാര്യ വ്യവസായ പാർക്കുകളും ഉണ്ടാക്കിയെന്ന് അവകാശവാദം.

Nov 12, 2024 01:31 PM

103988 വനിത സംരംഭകരും 6 ലക്ഷം തൊഴിലവസരങ്ങളും 31 സ്വകാര്യ വ്യവസായ പാർക്കുകളും ഉണ്ടാക്കിയെന്ന് അവകാശവാദം.

103988 വനിത സംരംഭകരും 6 ലക്ഷം തൊഴിലവസരങ്ങളും 31 സ്വകാര്യ വ്യവസായ പാർക്കുകളും ഉണ്ടാക്കിയെന്ന്...

Read More >>
കർഷകരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഇന്ന് മുഖാമുഖം. റീ ലൊക്കേഷനിൽ നവകിരണം തെളിയുമോ?

Nov 12, 2024 10:12 AM

കർഷകരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഇന്ന് മുഖാമുഖം. റീ ലൊക്കേഷനിൽ നവകിരണം തെളിയുമോ?

കർഷകരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഇന്ന് മുഖാമുഖം. റീ ലൊക്കേഷനിൽ നവകിരണം...

Read More >>
എയർ ഇന്ത്യയിൽ ഇനി ഹലാൽ ഭക്ഷണം കിട്ടണമെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യണം.

Nov 12, 2024 08:00 AM

എയർ ഇന്ത്യയിൽ ഇനി ഹലാൽ ഭക്ഷണം കിട്ടണമെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യണം.

എയർ ഇന്ത്യയിൽ, ഇനി ഹലാൽ ഭക്ഷണം കിട്ടണമെങ്കിൽ, മുൻകൂട്ടി ബുക്ക്...

Read More >>
വയനാട്ടിലെ 11 പോളിങ് സ്റ്റേഷനുകളിൽ മാറ്റം വരുത്തി.

Nov 11, 2024 09:25 PM

വയനാട്ടിലെ 11 പോളിങ് സ്റ്റേഷനുകളിൽ മാറ്റം വരുത്തി.

വയനാട്ടിലെ 11 പോളിങ് സ്റ്റേഷനുകളിൽ മാറ്റം...

Read More >>
നെല്ലിയോടിയിൽ ആഫ്രിക്കൻ പന്നിപ്പനി: 190 പന്നികളെ കൊന്നൊടുക്കും.

Nov 11, 2024 05:13 PM

നെല്ലിയോടിയിൽ ആഫ്രിക്കൻ പന്നിപ്പനി: 190 പന്നികളെ കൊന്നൊടുക്കും.

നെല്ലിയോടിയിൽ ആഫ്രിക്കൻ പന്നിപ്പനി: 190 പന്നികളെ...

Read More >>
Top Stories